കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ പിടിയിൽ. മൂന്നാറില്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് പ്രതികളാണ് പിടിയിലാണ്. ഇവരെ രാവിലെ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെത്തിക്കും.
മാനദണ്ഡങ്ങൾ ലംഘിച്ചാണ് പടക്കനിർമാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജനവാസമേഖലയിൽ വൻതോതിൽ വെടിമരുന്ന് സൂക്ഷിക്കാൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇവർ വെടിമരുന്ന് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക