വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ആശ്രയിക്കുന്ന ഒന്നാണ് തേൻ. വെറും വയറ്റിൽ തേൻ മാത്രമായും നാരങ്ങാ നീരിനൊപ്പവും ഇളം ചൂടുവെള്ളത്തിലുമൊക്കെ തേൻ മിക്സ് ചെയ്ത് കഴിക്കാറുണ്ട്.
യഥാർഥത്തിൽ തേൻ കഴിച്ചാൽ വണ്ണം കുറയുമോ?
ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കും. ചെറുതേനാണ് ഏറ്റവും നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എൻസൈമുകൾ ചെറുതേനിലുണ്ട്. ചെറുതേൻ ഉണ്ടാക്കുന്ന തേനീച്ച പൂക്കളിൽ നിന്നു മാത്രമേ തേൻ ശേഖരിക്കാറുള്ളു.
തേൻ ഒരിക്കലും ചൂടാക്കകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യാൻ പാടില്ല. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്പോള്‍ വിഷമായി മാറും. പാലില്‍ തേന്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാൽ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാവുന്നതാണ്.
തേൻ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനു കഴിയാത്തവർക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാം. തേനിനൊപ്പം ആഹാരക്രമം കൂടി ആരോഗ്യകരമായി ചിട്ടപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
∙ ഒരു ഗ്ലാസ് വെള്ളത്തിൽ 2 ടീസ്പൂൺ തേൻ കലർത്തി ദിവസവും അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിൾ എൻസൈമുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും.
∙ ഒരുസ്പൂൺ തേനും ഒരുസ്പൂൺ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേർത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും അത്യുത്തമമാണ്.
∙ തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കാം
∙ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ കറുവാപ്പട്ട ഇടുക. 10 മിനിറ്റിനു ശേഷം ഒരു ടേബിൾ സ്പൂൺ തേൻ ചേർത്തു കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക