ഷാരൂഖ് ഖാൻ നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാൻ നായകനായ ഡങ്കി ഒടിടിയില്‍ സ്ട്രീം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ഡങ്കി സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളില്‍ വമ്പൻ ഹിറ്റായിരുന്നെങ്കിലും ഡങ്കി ഒടിടിയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള പതിവ് ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയതെങ്കിലും ഒടിടിയില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള ആഴ്ചയില്‍ ഇംഗ്ലിഷ് ഇതര വിഭാഗത്തില്‍ മൂന്നാം സ്ഥാനത്ത് എത്താൻ ഡങ്കിക്ക് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്ക്കായിരുന്നു ഷാരൂഖ് ഖാന്റെ ഡങ്കി റിലീസ് ചെയ്തത്. എന്നാല്‍ പിന്നീട് ഡങ്കി ജനങ്ങൾ സ്വീകരിക്കപ്പെടുകയായിരുന്നു. ഡങ്കി ഇന്ത്യയില്‍ മാത്രം 250 കോടി രൂപയില്‍ കൂടുതൽ നേടാനായി എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു വിവരം. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി ചിത്രീകരിച്ചത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വിവരം ലഭിക്കുന്നു. ഷാരൂഖെത്തിയ ഒരു രാജ്കുമാര് ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക