സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും റേഷൻ മസ്റ്ററിങിന്റെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവ് മാർച്ച് 15 മുതൽ 17 വരെ നടക്കും. മാർച്ച് 15, 16, 17 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും മസ്റ്ററിംഗ് നടത്തുമെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ഏത് റേഷൻ കടകൾ വഴിയും ഏതൊരു കാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് നടത്താൻ സൗകര്യം ഉണ്ടാകുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. മാർച്ച് 31നകം മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങൾ മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ റേഷൻ കടകൾ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ പകൽ 1.30 മുതൽ വൈകിട്ട് നാലുവരെയും ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ രാവിലെ 9 മണിമുതൽ വൈകിട്ട് ഏഴുമണിവരെയും റേഷൻ മസ്റ്ററിങിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് അംഗങ്ങളും റേഷൻ കടകളിൽ നേരിട്ട് എത്തി മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം ഉള്ളത്.
അതേസമയം സംസ്ഥാന സർക്കാർ മസ്റ്ററിങ്ങിന് കൂടുതൽ സമയം അനുവദിച്ചു നൽകണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക