ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് വരലക്ഷ്മി ശരത് കുമാർ. നടൻ ശരത് കുമാറിന്റെ മകൾ കൂടിയാണ് വരലക്ഷ്മി. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽ വെച്ച് നടന്നത്. ബിസിനസുകാരനായ നിക്കോളായ് സച്ച് ദേവ് ആണ് വരലക്ഷ്മിയുടെ വരൻ.
ഇപ്പോഴിതാ തന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച താരത്തിന് ആശംസകൾ അറിയിച്ചവർക്കുള്ള നന്ദി പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ വിവാഹനിശ്ചയ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്.
14 വർഷമായി സുഹൃത്തുക്കൾ ആയിരുന്ന വരലക്ഷ്മിയും നിക്കോളായും അടുത്തിടെയാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും എന്നായിരിക്കും വിവാഹം എന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല. ശരത് കുമാറിന്റെ ആദ്യ ഭാര്യയായ ഛായയിലെ മകളാണ് 38 വയസ്സുകാരിയായ വരലക്ഷ്മി ശരത് കുമാർ. പൂജ എന്ന ഒരു മകൾ കൂടി ഈ ബന്ധത്തിൽ ശരത്കുമാറിന് ഉണ്ട്.
” ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച് ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു” എന്നാണ് ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശരത് കുമാറിന്റെ ഭാര്യ രാധിക ശരത് കുമാർ പറഞ്ഞത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക