മലയാള സിനിമയ്ക്ക് വമ്പൻ സർപ്രൈസ് ഹിറ്റ് സമ്മാനിച്ച ചിത്രമാണ് പ്രേമലു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലുവിൽ നസ്ലെൻ ആയിരുന്നു നായകൻ. മുൻവിധികളെ മാറ്റി മറിച്ച സിനിമയ്ക്ക് ആദ്യദിനം മുതൽ ലഭിച്ചത് മികച്ച മൗത്ത് പബ്ലിസിറ്റി കിട്ടിയിരുന്നു. ദേശ ഭാഷാന്തരങ്ങൾ പിന്നിട്ട് പ്രേമലു വൻ വിജയം കൊയ്തു. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചു. മലയാളത്തിന് പുറമെ തെലുങ്കിലും സിനിമ റിലീസ് ചെയ്തിരുന്നു. എന്നാൽ തെലുങ്കിൽ മാത്രം പ്രേമലു ഒതുങ്ങില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രേമലു പുതിയ ഭാഷയിലേക്ക് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇത്തവണ തമിഴിലാണ് സിനിമ വരുന്നത്. ഇക്കാര്യം നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. മാർച്ച് 15ന് പ്രേമലുവിന്റെ ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യും.
തമിഴിലെ പ്രമുഖ വിതരണക്കാരായ റെഡ് ജെയ്ൻ്റ് മൂവീസ് ആണ് പ്രേമലു തമിഴ്നാട്ടിൽ എത്തിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള കമ്പനിയാണിത്. വിനയ്താണ്ടി വരുവായാ, മങ്കാത്ത, അണ്ണാത്തെ, രാധേ ശ്യം, വിക്രം, പൊന്നിയിൻ സെൽവൻ 1,2, വാരിസ്, തുനിവ് എന്നിങ്ങനെ വമ്പൻ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്. അൽഫോൺസ് പുത്രന്റെ നേരത്തിന് ശേഷം ഇവർ വിതരണത്തിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രേമലു.
പ്രതികരിക്കാൻ ഇവിടെ എഴുതുക