ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള തെന്നിന്ത്യൻ നടനെന്ന വിശേഷണം നേടിയ ആളാണ് അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്ത പുഷ്പ; ദ റെെസ് റിലീസ് ചെയ്തതിന് ശേഷമാണ് അല്ലു അർജുന്റെ ജനപ്രീതി രാജ്യമൊട്ടാകെ ഉയരുന്നത്. പിന്നീട് ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ വർധിക്കുകയും ചെയ്തു. ഇപ്പോൾ 25 മില്യൺ ഫോളേവേഴ്സ് എന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ് നടൻ.
പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാം സിനിമ പുഷ്പ 2; ദ റൂള്‍’ ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യുക. പുഷ്പ ആദ്യ ഭാഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുൻ തേടിയെത്തിയിരുന്നു.
2021ല്‍ പുറത്തിറങ്ങി എല്ലാ തരത്തിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിശേഷണത്തിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും രാജ്യത്ത് ഉടനീളമുള്ള സിനിമാപ്രേമികള്‍ വലിയ ആഘോഷമാക്കിയിരുന്നു. മലയാളി നടന് ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക