സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തുന്ന ആളുകൾ നിരവധിയാണ്. പ്രശസ്ത ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയും അതേ വഴിയിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശം ഉടൻ നടക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ടിക്കറ്റ് ഇതിനോടകം ലഭിച്ചെന്നും ഉർവശി വെളിപ്പടുത്തി.
ഒരു ബോളിവുഡിന് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതിനേക്കുറിച്ച് ഉർവശി റൗട്ടേല വെളിപ്പെടുത്തിയത്. താൻ ആരംഭിച്ച ഫൗണ്ടേഷനിലൂടെ രാജ്യത്ത് മാറ്റങ്ങൾ വരുത്താനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചെന്ന് ഉർവശി പറഞ്ഞു. ഒരവസരം കിട്ടിയാൽ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഉർവശി റൗട്ടേല കൂട്ടിച്ചേർത്തു.
ഏതുപാർട്ടിയേയാണ് തിരഞ്ഞെടുപ്പിൽ പ്രതിനിധീകരിക്കുക എന്നുചോദിച്ചപ്പോൾ കൂടുതൽ വെളിപ്പെടുത്താൻ പറ്റില്ല, ഒരു ടിക്കറ്റ് കിട്ടിയിട്ടുണ്ടെന്ന് മാത്രമായിരുന്നു നടി നൽകിയ ഉത്തരം.
സത്യസന്ധയായ രാഷ്ട്രീയക്കാരിയാവാനാണ് തന്റെ ആഗ്രഹമെന്നും ഉർവശി കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം അവർ അയോധ്യ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു . രാഷ്ട്രീയത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള ഈ സന്ദർശനം സമൂഹ മാധ്യമത്തിൽ ചർച്ചയായിരുന്നു. അതേസമയം വിനയ് ശർമ സംവിധാനംചെയ്യുന്ന ജെ.എൻ.യു ആണ് ഉർവശി റൗട്ടേലയുടേതായി അടുത്ത സമയത് പ്രഖ്യാപിച്ച ചിത്രം. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക