വിജയ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ദ ഗോട്ട് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതാണ്. ദ ഗോട്ട് എന്ന ദളപതി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സ് രംഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. ദളപതി വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ മൂന്ന് പ്രത്യേകതകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ക്രൈമാക്സ് ചിത്രീകരിക്കുന്നത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണെന്നാണ് ചിത്രത്തിന്റെ ആദ്യത്തെ പ്രത്യേകത. ഒരു ട്രെയിനില്‍ വൻ ആക്ഷൻ സീനും ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം. ഒരു റീമിക്സിംഗ് ഗാനത്തിനായി വിജയ് ചിത്രത്തില്‍ തൃഷയും വേഷമിടും എന്നതാണ് ഗോട്ടിലെ മറ്റൊരു പ്രത്യേകത. കേരളത്തിലെത്തിയ വിജയ്യ്ക്ക് കിട്ടിയ വൻ സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്യെ ചെറുപ്പമാക്കി കാണിക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ഗോട്ടിന്റെ തിരക്കഥ എഴുതുന്നത്. സിദ്ധാര്‍ഥയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.
ദളപതി വിജയ് നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ സിനിമയിൽ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയം കൊയ്യുകയും തമിഴകത്തെ ഇൻഡസ്ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക