തല്ലുമാല എന്ന ചിത്രം കൈവരിച്ച വമ്പൻ ഹിറ്റിന് ശേഷം ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രണ്ടു വർഷം മുന്നേ പ്രഖ്യാപിച്ച ‘ഓടും കുതിര ചാടും കുതിര’ ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പുറത്തു വരുന്ന പുതിയ വിവരം.
‘അൽത്താഫ്- ഫഹദ് ഫാസിൽ ചിത്രം ഓടും കുതിര ചാടും കുതിര തിയറ്ററുകളിലേക് ഓണം റിലീസായി പുറത്തിറങ്ങും. വിതരണക്കാരായ സെൻട്രൽ പിക്ചേഴ്സ് ഈ വിവരം തിയേറ്ററുകളിൽ അറിയിച്ചിട്ടുണ്ട്’,
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ അല്‍ത്താഫ് സലിമിന്റെ രണ്ടാം ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. പ്രേമലു, സഖാവ്, ആഡാർ ലവ് , പ്രേമം, തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങളിൽ അൽത്താഫ് വേഷമിട്ടിട്ടുമുണ്ട്. ഒരു ടൈറ്റിൽ പോസ്റ്റർ മാത്രമാണ് ചിത്രത്തിന്റേതായി ഇതുവരെ അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുള്ളത്.
ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത് അല്‍ത്താഫ് തന്നെയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സഹരചന അല്‍ത്താഫ് തന്നെയായിരുന്നു. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക