സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി റിലീസ് /ചെയ്ത ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്കര്‍ ഓജയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. റാണി ഖന്നയാണ് നായികയായി എത്തിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധയുടെ ഇന്ത്യയിലെ കളക്ഷന്റെ റിപ്പോര്‍ട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധ 27.57 കോടി രൂപയാണ് ഇതുവരെ നേടിയത് എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ മികച്ചൊരു വിജയ ചിത്രമായി യോദ്ധ മാറാനാണ് സാധ്യത. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജിഷ്ണു ഭട്ടാചര്‍ജീയാണ്. തനിഷ്ക് ഭാഗ്ചി യോദ്ധയുടെ സംഗീത സംവിധാനം ചെയ്തിരിക്കുന്നു.
ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിര്‍മാണം. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദിഷാ പഠാണിയും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും മറ്റ് പ്രധാന വേഷത്തിലുണ്ട്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് സാഗര്‍ ആംബ്രെയാണ്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ്
യോദ്ധ ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിൽ വേറിട്ട് നിൽക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക