കൊച്ചി: സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ താരങ്ങൾ ഒന്നിക്കുന്ന ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ നടൻ ടോവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിർമ്മാണം ചെയ്തിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ്.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും, ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മ മുഹൂർത്തങ്ങളിലൂടെയും ഈ സിനിമ കടന്നുപോകുന്നു. സാധാരണക്കാരനായ ബസ് കൺഡക്ടർ സജീവന്റെയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതകഥയാണ് ഈ ചിത്രം പ്രധാനമായും വരച്ച് കാട്ടുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാൻ പരമാവധി നോക്കുന്ന ഭർത്താവ്, ഇതിന്റെ രസകരമായ മുഹൂർത്തങ്ങൾക്കിടയിൽത്തന്നെ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ കടന്നുവരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
സജീവനായി സൗബിൻ ഷാഹിർ എത്തുമ്പോൾ ബിജി മോളുടെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് നമിതാ പ്രമോദാണ്. ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ , എന്നിവർ മറ്റ് ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു, വിനീത് തട്ടിൽ,അൽഫി പഞ്ഞിക്കാരൻ സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കഥ ജക്സൻ ആന്റണിയുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക