റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ് ചിത്രം ‘ആട് ജീവിതം’. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം കളക്ഷൻ ഇനത്തിൽ നേടിയത് 88 കോടി രൂപയാണ്. മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ പണം വാരി ചിത്രങ്ങളുടെ കൂട്ടത്തിൽ ആറാം സ്ഥാനത്താണ് ‘ആട് ജീവിതം’ ഇപ്പോൾ ഉള്ളത്.
ആടു ജീവിതത്തെ കൂടാതെ മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, പ്രേമലു, ലൂസിഫർ, നേര്, ഭീഷ്മപർവ്വം, ആർ ഡി എക്സ്, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മലയാളത്തിലെ പണം വാരി ചിത്രങ്ങളുടെ കൂട്ടത്തിൽ ആദ്യ പത്തിൽ ഇടം പിടിച്ച മലയാള ചിത്രങ്ങൾ. കളക്ഷൻ ഇനത്തിൽ കേരളത്തിൽ നിന്നും മാത്രം ‘ആടുജീവിതം’ നേടിയത് 35 കോടി രൂപയാണ്.
ഇതേ രീതിയിൽ കുതിപ്പ് തുടരുകയാണെങ്കിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടുന്ന ചിത്രമായി ‘ആടുജീവിതം’ മാറുമെന്നുറപ്പ്. ലൂസിഫർ എന്ന ചിത്രത്തിനൊപ്പം ആടുജീവിതവും ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. ഇതിനു മുൻപ് റിലീസ് ചെയ്ത പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളും ഏറ്റവും വേഗത്തിൽ 50 കോടി കടക്കുന്നചിത്രങ്ങൾ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.
കേരളത്തിൽ നിന്നും ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ആദ്യദിനം തന്നെ കളക്ഷനായി ചിത്രം വാരിയത്. 5.83 കോടി രൂപയാണ്. ആഗോളതലത്തിൽ ചിത്രം ആദ്യദിവസം കളക്ഷനായി നേടിയത് 16.7 3 കോടി രൂപയാണെന്ന വിവരം നിർമ്മാതാക്കൾ തന്നെ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക