ഫോബ്സ് മാസിക പുറത്തു വിട്ട ആഗോളതലത്തിലെ അതി സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനം നേടി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആഗോള തലത്തിൽ 497ാം സ്ഥാനത്തായിരുന്നു കഴിഞ്ഞ വർഷം എം എ യൂസഫലി. എന്നാൽ ഇപ്രാവശ്യം അത് 344 ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
എം എ യൂസഫലിയുടെ ആകെ ആസ്തി 760 കോടി ഡോളറാണ് അതായത് 63,080 കോടി രൂപ. കഴിഞ്ഞ വർഷം എം എ യൂസഫലിയുടെ ആകെ ആസ്തി 210 കോടി ഡോളർ ആയിരുന്നു. ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാനായ ജോയ് ആലുക്കാസ് ആണ് മലയാളികളിൽ അതി സമ്പന്നനായ രണ്ടാമത്തെ ആൾ.
ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ ഷംഷീർ വയലിൽ, ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, വി പി എസ് ഹെൽത്ത് കെയർ എന്നിവരാണ് മലയാളികളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയത്. ഇവരുടെ ആസ്തി 350 കോടി ഡോളറാണ്. 130 കോടി ഡോളർ ആസ്തിയുമായി മുത്തൂറ്റ് ഗ്രൂപ്പിലെ സാറ ജോർജ് മുത്തൂറ്റ് പട്ടികയിൽ ഇടം നേടുന്ന ഏക മലയാളി സ്ത്രീയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക