ജയിലര്‍ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്നതാണ് വേട്ടൈയൻ. ടി ജെ ഝാനവേലാണ് സംവിധാനം. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പ്രശസ്തി നേടിയ ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി വരുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയൻ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ഒക്ടോബറിൽ വേട്ടൈയൻ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അപ്ഡേറ്റ്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് എത്തുന്നതെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ജു വാര്യരും വേട്ടൈയനിൽ ഒരു പ്രധാനവേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ എത്തുന്നുണ്ട്.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍ എല്ലാവരും. തലൈവര്‍ 171 എന്നാണ് ചിത്രത്തിൻറെ താൽക്കാലിക പേര്. തലൈവര്‍ 171ന്റെ ഒരു അപ്ഡേറ്റും സിനിമാ ആരാധകര്‍ ഈയടുത്ത് ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക