ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘തങ്കലാൻ’ തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ്. മലയാളത്തിന്റെ സ്വന്തം പാർവതി തിരുവോത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്. ഇപ്പോഴിതാ നടിയുടെ ജന്മദിനത്തോടെ അനുബന്ധിച്ച് പാർവതിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് തങ്കലാൻ അണിയറപ്രവർത്തകർ.
ഗംഗമ്മ എന്നാണ് പാർവതിയുടെ കഥാപാത്രത്തിന്റെ പേര്. ‘ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂർത്തീഭാവം’ എന്നാണ് പാർവതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഒപ്പം നടിക്ക് പിറന്നാളാശംസകളും തങ്കലാൻ ടീം അറിയിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് ഭരിക്കുന്ന കാലത്ത് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കാലൻ’ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ചിയാൻ വിക്രം നായകനായ ചിത്രത്തിൽ മാളവിക മോഹനനാണ് നായികയായി എത്തുന്നത്.
ഏപ്രിലിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന തങ്ങലാൻ ജൂൺ-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്ന റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്താൽ സിനിമയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന നിർമ്മാതാക്കളുടെ അഭിപ്രായം അനുസരിച്ചാണ് നീട്ടിവെയ്ക്കുന്നത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക