നടൻ ഷറഫുദ്ദീന്റെ ആദ്യ നിർമ്മാണ സംരംഭമായ ‘പെറ്റ് ഡിറ്റക്റ്റീവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നായകനായും നിർമ്മാതാവായും ഷറഫുദ്ദീൻ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമായ അനുപമ പരമേശ്വരനാണ് നായികാ വേഷത്തിൽ എത്തുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ പ്രനീഷ് വിജയനാണ് ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ്.
‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ അഭിനവ് സുന്ദർ നായ്ക് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. ദീനോ ശങ്കർ പ്രൊഡക്ഷൻ ഡിസൈനറായി എത്തുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എത്തുന്നത് ജയ് വിഷ്ണുവും ഓഡിയോഗ്രാഫി നിർവഹിക്കുന്നത് വിഷ്ണു ശങ്കറും ആണ്. റോണക്സ് സേവ്യർ ആണ് ചിത്രത്തിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.
രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹനനും സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ് നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക