ജ്യോതിഷപ്രകാരം ചൈത്ര നവരാത്രി ഇന്ന് മുതൽ അതായത് ഏപ്രിൽ 9 മുതൽ ആരംഭിക്കുകയാണ്. വസന്ത നവരാത്രി എന്നും ഈ ഉത്സവം അറിയപ്പെടുന്നു. ചൈത്ര നവരാത്രി ഒരു പുതുവർഷത്തിന്റെ ആരംഭം കൂടിയാണ്. സാധാരണയായി മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിലാണ് ചൈത്ര നവരാത്രി ആഘോഷിക്കുന്നത്.
ഒൻപത് ദിവസങ്ങളിലായാണ് ഈ ആഘോഷം നടക്കുന്നത്. ചൈത്ര മാസത്തിലെ ശുക്ലപക്ഷ പ്രതിപാദത്തില് ആരംഭിച്ച് നവമിക്കാണ് നവരാത്രി അവസാനിക്കുന്നത്. രാജ്യവ്യാപകമായി പ്രൗഢിയോടെ ആഘോഷിക്കുന്ന ഒമ്പത് ദിവസത്തെ ഉത്സവമാണ്. ഈ വർഷത്തെ നവരാത്രി വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.
നവരാത്രിയുടെ ആദ്യ ദിവസം ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെയും ആചാരങ്ങളോടെ ആരാധിക്കും. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ടാ, കുഷ്മാണ്ഡ, സ്കന്ദ മാതാ, കാർത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെയാണ് ദുർഗാ ദേവിയുടെ ഒമ്പത് അവതാരങ്ങൾ. ഘടസ്ഥപനത്തോടെ ചൈത്ര നവരാത്രിയുടെ ആരംഭം കുറിക്കുന്നു. രാമനവമി ആഘോഷത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ അവസാനിക്കുന്നത്.
ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവത്തിന്റെ തുടക്കം കുറിക്കുന്ന ഘടസ്ഥാപനം, കലശ സ്ഥാപനം എന്നും അറിയപ്പെടുന്നു. ചൈത്ര നവരാത്രി ആഘോഷങ്ങളിൽ ഈ പ്രബലമായ ആചാരമാണ് ആഘോഷത്തിന്റെ ഏറ്റവും ശുഭകരമായ നിമിഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്.
ചൈത്ര നവരാത്രി ആഘോഷങ്ങളിൽ ഘടസ്ഥപനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത് ഒമ്പത് ദിവസത്തെ ആഘോഷത്തിന് ആരംഭം കുറിയ്ക്കുന്നു. വീട്ടിലോ ആരാധനാലയത്തിലോ കലശം സ്ഥാപിച്ച് ദുർഗാ ദേവിയെ ആവാഹിക്കുന്നതാണ് ഘടസ്ഥാപനം. ഈ വർഷം ഏപ്രിൽ ഒമ്പതിനാണ് ഘടസ്ഥാപനം.
നവരാത്രിയുടെ ഈ ഒമ്പത് ദിവസങ്ങളിൽ ദുർഗ്ഗാ ദേവി തന്റെ ഭക്തരുടെ ഇടയിൽ ഭൂമിയിൽ വസിക്കുന്നു എന്നാണ് വിശ്വാസം. സാധാരണയായി ദേവിയുടെ വാഹനം സിംഹമാണ്. എന്നാൽ നവരാത്രി സമയത്ത്, ഭാവിയിൽ വരാനിരിക്കുന്ന സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു വാഹനത്തിൽ ദേവി എത്തുന്നു എന്നതാണ് വിശ്വാസം.
ചൈത്ര നവരാത്രിയുടെ ആദ്യ ദിനത്തിൽ കലശം സ്ഥാപിക്കപ്പെടുന്നു, ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അഞ്ച് തരം ഇലകൾ കൊണ്ട് അലങ്കരിച്ച ഒരു പാത്രത്തിൽ (കലശം), മഞ്ഞൾ, വെറ്റില, ദുർവ മുതലായവയുടെ കഷണങ്ങൾ ചേർത്ത് ദുർഗ്ഗാദേവിയുടെ വിഗ്രഹത്തോടൊപ്പം വീട്ടിൽ ഒരു പുണ്യസ്ഥലത്ത് സ്ഥാപിക്കുന്നു.
കലശത്തിനും വിഗ്രഹത്തിനും മുന്നിൽ ഒരു വിളക്ക് തെളിയിച്ച് വെക്കുന്നു. അത് ഒമ്പത് ദിവസം തുടർച്ചയായി പ്രകാശിക്കുന്നു. ഈ സമയത്ത് ആളുകൾ ദുർഗാദേവിയെ അത്യധികം ഭക്തിയോടെ ആരാധിക്കുന്നു. ദുർഗാദേവിയുടെ മന്ത്രങ്ങൾ ഉരുവിടുന്നത് അനുഗ്രഹങ്ങൾ നൽകും.
കുങ്കുമം, ധൂപം, തേൻ, മഞ്ഞൾ, പൂക്കൾ, പഞ്ചസാര, തേങ്ങ, വെറ്റില, ഗ്രാമ്പൂ, ദുർഗാദേവിയുടെ ചിത്രം, കലശം, പാൽ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയാണ് പൂജയ്ക്ക് ആവശ്യമായവ
പ്രതികരിക്കാൻ ഇവിടെ എഴുതുക