ഗതാഗത വകുപ്പിന് ആശ്വാസകരമായ നടപടിയുമായി ഹൈക്കോടതി. ഗതാഗത വകുപ്പ് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഡ്രൈവിംഗ് ലൈസൻസ് പരിഷ്കാരത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.. ഗതാഗത വകുപ്പ് കൊണ്ടുവന്ന ഡ്രൈവിംഗ് ലൈസൻസ് പരിഷ്കാരത്തിന് സ്റ്റേ അനുവദിക്കാതിരുന്ന ഹൈക്കോടതി സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകൾ സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കോടതിയിൽ ആരോപണം ഉന്നയിച്ചെങ്കിലും സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി ഡ്രൈവിംഗ് സ്കൂളുകൾ സമർപ്പിച്ച സ്റ്റേ ആവശ്യം തള്ളുകയായിരുന്നു.
സ്റ്റേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്തുന്നതിന് സംസ്ഥാനത്തിന് അധികാരമില്ലെന്ന് വാദിച്ചെങ്കിലും സർക്കുലർ ഹൈക്കോടതി തള്ളുകയായിരുന്നു.കേന്ദ്ര നിയമത്തിന് വിരുദ്ധമാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ ഡ്രൈവിംഗ് ലൈസൻസ് പരിഷ്കാരം എന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കോടതിയിൽ വാദിച്ചു എങ്കിലും ഈ വാദവും കോടതി തള്ളി. ഏതായാലും ഗതാഗത വകുപ്പിന് ആശ്വസിക്കാവുന്ന നടപടിയാണ് ഹൈക്കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക