സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡ് തീർത്തതോടെ വൈദ്യുത വാഹനങ്ങളുടെ ചാർജിങ് രാത്രി 12 മണിക്ക് ശേഷം മാത്രമേ ചെയ്യാവൂ എന്ന് ഉപഭോക്താക്കൾക്ക് കെഎസ്ഇബി നിർദേശം നൽകി. നിലവിൽ സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളത്.
വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് വലിയ തോതിൽ വൈദ്യുതിയും ആവശ്യമാണ്. ഇത്തരത്തിൽ വലിയ തോതിൽ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രി സമയത്ത് ആയതിനാൽ ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും വരെ കാരണമാകുന്നുണ്ട്. ഇത്തരത്തിൽ കൂടുതൽ വൈദ്യുതി ആവശ്യമുള്ള വൈദ്യുത വാഹനങ്ങളുടെ ചാർജിങ് നടക്കുന്നതിനാൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിലാണ് രാത്രി 12 മണിക്ക് ശേഷമോ അല്ലെങ്കിൽ പകൽ സമയങ്ങളിലോ വൈദ്യുതി വാഹനങ്ങൾ ചാർജിങ് ക്രമീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. രാത്രി 12 മണിക്ക് ശേഷമോ പകലോ വാഹനങ്ങളുടെ ചാർജിങ് ക്രമീകരിക്കുന്നതിലൂടെ വാഹനങ്ങളിലെ ബാറ്ററിയുടെ ദീർഘായുസ്സിനും ഇതാ ഗുണം ചെയ്യും.
വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വൈകിട്ട് ആറു മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും മാറ്റി വയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുനക്രമീകരിച്ചു ഓട്ടോമാറ്റിക് പമ്പ് സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക