തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടിയതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചു. സംസ്ഥാനം ഏത് സമയവും ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് വഴുതിവീഴാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി. കഴിഞ്ഞ ദിവസം 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോർ സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് താപനില 45 ഡിഗ്രി പിന്നിട്ടിരുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ എല്ലാ ജില്ലകളിലും പതിനാലാം തീയതി വരെ യെല്ലോ അലർട്ടാണ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെ താപനില കൂടാം. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ് സാധ്യതയുള്ളത്.
ഈ ജില്ലകളിൽ സാധാരണ നിലയിൽ നിന്ന് 2 മുതൽ 4 ഡിഗ്രി വരെ താപനില വർധിക്കാനും സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയത്. ഇനിയും ഈരീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക