കുട്ടികളെയും കൊണ്ടു കാറിൽ യാത്ര ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നിരവധി നിർദ്ദേശങ്ങൾ മോട്ടർ വാഹനനിയമങ്ങളിൽ അനുശാസിക്കുന്നുണ്ട്. മുൻ സീറ്റുകളിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നത് അപകട സാധ്യത കൂട്ടുമെങ്കിലും അവരെ കാഴ്ചകൾ കാണിച്ച് മടിയിലിരുത്തി യാത്ര ചെയ്യുന്നവർ ഏറെയാണ്. ഇത്തരത്തിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് മോട്ടോർ ഗതാഗത വകുപ്പും നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇവയൊന്നും മിക്കവാറും പാലിക്കാറില്ല. കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
- കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്: കുട്ടികളെ മുന്നിലിരുത്തരുതെന്ന് പറയുന്നതിന് കാരണം അപകടമുണ്ടാകുമ്പോൾ തുറന്നുവരുന്ന എയർബാഗിന്റെ ആഘാതം കുട്ടികൾക്ക് താങ്ങാനാവില്ലെന്നത് തന്നെയാണ്. മണിക്കൂറിൽ 250 കിലോമീറ്ററിലേറെ വേഗത്തില്‍ മുഖത്തു വന്ന് എയർബാഗ് ഇടിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഘാതം താങ്ങാൻ കുട്ടികൾക്ക് കഴിയില്ല.
- മടിയിലിരുത്തരുത്: കുട്ടികളെ മടിയിലിരുത്തുന്നതും അവരുടെ സുരക്ഷയ്ക്ക് ഹാനികരമാണ്. മടിയിലോ കയ്യിലോ ഇരിക്കുമ്പോൾ ശക്തമായി ബ്രേക്കിടുമ്പോൾ പോലും കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാം.
- ചൈൽഡ് സീറ്റ് : പുതിയ വാഹനങ്ങളെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നവയാണ്. എന്നാലും പിന്‍സീറ്റിൽ ചൈൽഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെൽട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതൽ സുരക്ഷ നൽകും. പിൻസീറ്റിൽ ഇസോഫിക്സ് ചൈൽഡ് പിറ്റ് സഹിതമുള്ള വാഹനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.
- ചൈൽഡ് സീറ്റ് പാകമായിരിക്കണം: കുട്ടികൾക്കായി ഘടിപ്പിച്ചിരിക്കുന്ന സീറ്റ് അവർക്ക് പാകമായിരിക്കണം. ഒപ്പം സുരക്ഷാ ബെൽറ്റുകൾ കൃത്യമായി, മുറുകെ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ചൈൽഡ് സീറ്റ് സെൻസറുള്ള വാഹനങ്ങളിലും കുട്ടികളുടെ സീറ്റ് മുന്നിൽ ക്രമീകരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക