സി പി ഐ എം സംസ്ഥാന സമിതി അംഗമായ ചിന്ത ജെറോമിനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസ് വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സെയ്തലി, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചിന്ത ജെറോമുമായി പ്രതികൾക്കുണ്ടായിരുന്ന രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമായത്.
കഴിഞ്ഞ ദിവസം രാത്രി തിരുമുല്ലവാരം കടപ്പുറത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ സെയ്ദലി മനപ്പൂർവ്വം കാർ പിന്നോട്ട് എടുത്ത് ഇടിപ്പിച്ചന്നും അസഭ്യം പറഞ്ഞ ഭീഷണിപ്പെടുത്തി എന്നും ചിന്താ ജെറോം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ ചിന്ത ജെറോം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതേ സമയം അബദ്ധത്തിൽ കാർ പിന്നോട്ടെടുത്തപ്പോൾ ചിന്തയുടെ ദേഹത്ത് മുട്ടിയതാണ് എന്നാണ് യൂത്ത് കോൺഗ്രസ് നൽകുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക