സാംസങ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു മികച്ച മിഡ് ബഡ്ജറ്റ് ഫോണാണ് സാംസങ് ഗാലക്സി എ 34 5ജി. 30,999 രൂപ ആയിരുന്നു ഈ ഫോണിന്റെ ലോഞ്ച് വില. ഇപ്പോള്‍ ഇതാ ഈ ഫോണിന്റെ വിലയില്‍ കുറവ് വരുത്തിയിരിക്കുകയാണ് സാംസങ്. ഇതോടെ 30,999 രൂപ വില വരുന്ന സാംസങ് ഗാലക്സി എ 34 5ജി ഇപ്പോള്‍ 24,499 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. 6,550 രൂപയാണ് സാംസങ് കുറവ് വരുത്തിയിരിക്കുന്നത്.
ഫോണിന്റെ 8 ജിബി റാം 128 സ്റ്റോറേജ് വേരിയന്റിന് ആണ് ഈ വില വരുന്നത്. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയിലും സാംസങ് മാറ്റം വരുത്തിയിട്ടുണ്ട്. 32,999 രൂപയ്ക്കായിരുന്നു ഈ വേരിയന്റ് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വിലയില്‍ നിന്ന് 6,500 രൂപ കുറച്ച് 26,499 രൂപയ്ക്ക് ഈ വേരിയന്റ് സ്വന്തമാക്കാം.
സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. സില്‍വര്‍, ബ്ലാക്ക്, ലൈറ്റ് ഗ്രീന്‍, ലൈറ്റ് വയലറ്റ് എന്നീ നിറങ്ങളില്‍ ആണ് സാംസങ് തങ്ങളുടെ ഗാലക്സി എ 34 5ജി പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക