ഒരു സമയത്ത് ഏറെ പ്രശസ്തി നേടിയ ഫലവര്‍ഗമായിരുന്നു മുളളാത്ത. കാന്‍സര്‍ രോഗത്തെ തടയുമെന്ന കണ്ടെത്തലാണ് മുള്ളാത്തയ്ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ആംഗലേയനാമം സോർസോപ്പ് (Soursop) എന്നാണ്. ശാസ്ത്രനാമം അനോന മ്യൂരിക്കേറ്റ.
പുളിയും മധുരവും കൂടിക്കലര്‍ന്ന ഒരു രുചിയാണ് മുളളാത്തയുടേത്. രുചിമാത്രമല്ല ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ധാരാളം വിറ്റാമിനുകളും പോഷകങ്ങളും ഈ പഴത്തില്‍ കാണപ്പെടുന്നു. ഇതില്‍ ധാരാളം വിറ്റാമിനുകളുണ്ട്. ശക്തിയേറിയ ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. മാത്രമല്ല, ധാരാളം നാരുകള്‍ അടങ്ങിയ ഈ ഫലം ദഹനാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.
ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഒന്നാണ് മുള്ളാത്ത. ഇതിനാല്‍ തന്നെ വീക്കം തടയാന്‍ സഹായിക്കും ഇത് സന്ധിവേദനകളും നീരുമെല്ലാം തടയാന്‍ ഫലപ്രദമാണ്. പലരേയും ഒരു പ്രായം കഴിഞ്ഞാല്‍ അലട്ടുന്ന മുട്ടുവേദന പോലുളള പ്രശ്നങ്ങള്‍ക്ക് ഇതേറെ ഫലപ്രദമാണ്. സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ടും വീക്കവും വേദനയുമെല്ലാം തടയാന്‍ ഏറെ ഗുണകരമാണ് ഈ പ്രത്യേക ഫലം.
ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാമുണ്ട്. ഇതില്‍ 20ളം ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിന്‍ സിയുമെല്ലാം ഉള്ളതിനാല്‍ തന്നെ രോഗപ്രതിരോധം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. പൊട്ടാസ്യമുള്ളതിനാല്‍ ക്ഷീണം മാറാന്‍ ഇതേറെ നല്ലതാണ്.
മുള്ളാത്ത മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. മിക്ക സ്ത്രീകളിലും കാണുന്ന ഒരു പ്രശ്നമാണ് മൂത്രാശയ അണുബാധ. ഇതുമാറാന്‍ മുള്ളാത്ത വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ സി അടങ്ങിയ ഈ പഴം മൂത്രത്തിലെ അസിഡിറ്റി നില നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുള്ളാത്തയ്ക്ക് അള്‍സര്‍ പ്രതിരോധശേഷി ഉണ്ട്. ഇത് ആമാശയത്തിലെ ഗ്യാസ്ട്രിക് അള്‍സര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ കരളിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക