സ്ത്രീകലും യുവാക്കളും എപ്പോഴും ആഗ്രഹിക്കുന്നത് ചുവന്ന ചുണ്ടുകളാണ്. എന്നാല്‍ പലരും പറയുന്ന പരാതിയാണ് ചുണ്ട് ഇരുണ്ട് വരുന്നു എന്നത്. എന്നാല്‍ ഈ പ്രശ്നം എളുപ്പത്തില്‍ തന്നെ പരിഹരിക്കാവുന്നതാണ്.
ഉറങ്ങുന്നതിന് മുന്‍പ് കുറച്ച് നാരങ്ങാനീര് എടുത്ത് ചുണ്ടില്‍ ഉരസുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ ചുണ്ട് കഴുകാം. തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാന്‍ വളരെ നല്ലതാണ്. നാരങ്ങാ പ്രകൃത്യാ ബ്ലീച്ചിങ്ങിന് സഹായിക്കുന്ന ഒന്നായതിനാല്‍ മറ്റ് പാര്‍ശ്വഫലങ്ങള്‍ ഇല്ല.
ആപ്പിള്‍ സിഡര്‍ വിനഗര്‍ ഇരുണ്ട ചുണ്ടുകള്‍ക്ക് മികച്ച ഒരു പ്രതിവിധിയാണ്. ഇതില്‍ ധാരാളം ഹൈഡ്രോക്സൈല്‍ ആസിഡും അടങ്ങിയിട്ടുണ്ട്. ചുണ്ടിന്റെ കറുപ്പുനിറം മാറ്റാൻ ഇത് സഹായിക്കും. ആപ്പിള്‍ സിഡര്‍ വിനഗര്‍ നേരിട്ട് ചുണ്ടില്‍ പുരട്ടാൻ പാടില്ല. അല്പം വെള്ളം കലര്‍ത്തി കോട്ടണ്‍ ഉപയോഗിച്ച് വേണം ചുണ്ടില്‍ ഇത് പുരട്ടാന്‍.
ഉരുളക്കിഴങ്ങാണ് ചുണ്ടിലെ കറുപ്പിന് മറ്റൊരു പ്രതിവിധി. ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് സ്ലൈസ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകാം. പച്ച മഞ്ഞളിന്റെ ഒരു കഷണം തുടര്‍ച്ചയായി ചുണ്ടില്‍ ഉരസുക. പിഗ്മെന്റേഷന് കുറയാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക