ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്കാണ് താരം വെള്ളിത്തിരയിൽ ജീവൻ നൽകിയത്. ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം തങ്കലാനാണ് പാർവതിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ട്രഡീഷണൽ ലുക്കിൽ ദേവതയെ പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സെറ്റ് സാരിയിൽ ദേവതയെ പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിവേദിത സഞ്ജയിയുടെ ‘ടെർമറിക്’ എന്ന ക്ലോത്തിങ് ബ്രാൻഡിനു വേണ്ടിയാണ് നടത്തിയിരിക്കുന്നത്.
നിറയെ ചുവന്ന നിറത്തിലുള്ള പോപ്പി പൂക്കളുടെ പ്രിന്റുകളോടു കൂടിയ ക്രീം നിറത്തിലുള്ള പരമ്പരാഗത സെറ്റ് സാരിയാണ് താരത്തെ മനോഹരിയാക്കിയത്. ഫുൾ സ്ലീവ് ബ്ലൗസ് ആണ് ഗോൾഡൻ കസവ് ബോർഡറോടു കൂടിയ സാരിക്കൊപ്പം താരം പെയർ ചെയ്തിരിക്കുന്നത്. അഴിച്ചിട്ട ചുരുണ്ട മുടിയും ഹെവിയായ ഇയർ റിങ്ങും ഗോൾഡൻ നിറത്തിലുള്ള നെയിൽ പോളിഷ് മിനിമൽ മേക്കപ്പും താരത്തെ കൂടുതൽ സുന്ദരി ആക്കി.
“കഠിനമായ സാഹചര്യങ്ങൾക്കിടയിൽ പൂക്കുമ്പോൾ വെല്ലുവിളികൾക്കിടയിലും തഴച്ചുവളരാനുള്ള കരുത്ത് ലഭിക്കുന്നു. വെളിച്ചത്തെയും നിഴലിനെയും ആശ്ലേഷിക്കുന്നു. അവയുടെ ദളങ്ങൾ പ്രതികൂല സാഹചര്യങ്ങളിലും സ്ഥിരോത്സാഹത്തിന്റെയും വളർച്ചയുടെയും കഥകൾ പറയുന്നു” എന്ന കുറിപ്പോടെ താരം തന്നെയാണ് തന്റെ സമൂഹമാധ്യമ പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.
നിരവധി പേരാണ് ‘കാണാൻ ഒരു ദേവതയെ പോലെയുണ്ട്’ എന്നും ‘ആർട്ട് ഗാലറിയിലെ ചിത്രങ്ങൾ പോലെയുണ്ട്’ എന്നും അടക്കമുള്ള കമന്റുകളുമായി രംഗത്തുവന്നത്. ജയ്സൺ മാടശ്ശേരി എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആണ് അതി സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക