വീട്ടുമുറ്റത്ത് വളരെ ലാഭകരമായി കൃഷി ചെയ്യാവുന്ന ഒരു സുഗന്ധദ്രവ്യ സസ്യമാണ് മുല്ലപ്പൂ. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെയധികം ആദായകരമായ ഒന്നാണ് മുല്ലപ്പൂ കൃഷി. മുല്ലപ്പൂ കൃഷി ചെയ്യുന്നതിനായി വളരെയധികം സൂര്യപ്രകാശം ആവശ്യമുള്ള സ്ഥലം വേണം തെരഞ്ഞെടുക്കാൻ. നന്നായി ഉണക്കമുള്ള മണ്ണിൽ വേണം മുല്ലപ്പൂ കൃഷി ചെയ്യാൻ.
വെള്ളം നനവുള്ള സ്ഥലമാണ് മുല്ലപ്പൂ കൃഷി ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്നത് എങ്കിൽ വേരുകൾ പെട്ടെന്ന് ചീഞ്ഞു പോകുന്നതിന് ഇത് കാരണമാകും. വളം ചെയ്യുമ്പോൾ വർഷത്തിൽ ഒരിക്കൽ മാത്രം വളം ചെയ്യുന്നതിനും ശ്രദ്ധിക്കണം. മുല്ലപ്പൂ കൃഷി ചെയ്യുമ്പോൾ ജൈവവളങ്ങളായ ചാണകപ്പൊടി, മണ്ണിര പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്.
മണ്ണ് നല്ലതുപോലെ വരണ്ടുവരുന്ന സമയത്ത് മാത്രം വെള്ളം നൽകുന്നതിലൂടെ വേരുകൾ ചീഞ്ഞു പോകാതിരിക്കാൻ സഹായകമാകും. ഇതുകൂടാതെ നല്ലതുപോലെ വേനൽ അനുഭവപ്പെടുന്ന സ്ഥലത്ത് ദിവസവും വെള്ളം നൽകുന്നതിൽ തെറ്റില്ല. കളകൾ ധാരാളമായി മുല്ലപ്പൂവിന്റെ ചെടിക്ക് ചുറ്റും വളരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇത് നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കളകൾ നീക്കം ചെയ്യാതിരിക്കുന്ന പക്ഷം പോഷകങ്ങൾക്കും വെള്ളത്തിനും വേണ്ടി കളകൾ മത്സരിക്കുന്ന അവസ്ഥ ഉണ്ടാകും. അതുപോലെ തന്നെയാണ് നിരവധി കീട ആക്രമണം നേരിടുന്ന ഒന്നു കൂടിയാണ് മുല്ലപ്പൂ. വേപ്പെണ്ണ, വെളുത്തുള്ളി ലായനി എന്നിവ കീടങ്ങളെ അകറ്റുന്നതിന് പ്രയോഗിക്കാവുന്നതാണ്.
വാടിപ്പോകുന്ന പൂക്കൾ നുള്ളി കളഞ്ഞ് പുതിയ പൂക്കൾ വരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. ധാരാളമായി മുല്ലപ്പൂ വളരുന്ന ചെടി മുറിച്ചുകൊടുത്ത് വളർച്ച നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക