പ്രഗ്യ മിശ്ര ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി.ചാറ്റ്ജിപിടിയുടെ സൃഷ്ടാവായ ഓപ്പണ്‍ എഐ ആദ്യമായാണ് ഇന്ത്യയില്‍ ജീവനക്കാരിയായി ഒരാളെ നിയമിക്കുന്നത്.പ്രഗ്യ മിശ്രയെ നിയമിച്ചിരിക്കുന്നത് ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്സ്, പാര്‍ട്നര്‍ഷിപ്പ് മേധാവിയായാണ്.ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇനി മുതല്‍ പ്രഗ്യയാകുമെന്ന് കമ്പനി അറിയിച്ചു.
പ്രഗ്യ മുമ്പ് ട്രൂകോളറിന്റെ പബ്ലിക് അഫയേഴ്സ് ഡയറക്ടറായിരുന്നു. വിവിധ മന്ത്രാലയങ്ങള്‍, നിക്ഷേപകര്‍, മാധ്യമ പങ്കാളികള്‍ എന്നിവരുമായി ഇക്കാലയളവില്‍ അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ പ്രഗ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ട്രൂകോളറിന് മുമ്പ് മെറ്റ പ്ലാറ്റ്ഫോംസില്‍ മൂന്ന് വര്ഷക്കാലംസേവനമനുഷ്ഠിച്ചിരുന്നു. പ്രഗ്യ വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി കൂടിയായിരുന്നു.ഇവരാണ് 2018 ലെ വാട്സ്ആപ്പിലെ വ്യാജ വാര്‍ത്തയ്ക്കെതിരായ ബോധവല്‍കരണത്തിന് നേതൃത്വം നല്‍കിയത്.ഇവരുടെതാണ് പ്രഗ്യാന്‍ പോഡ്കാസ്റ്റ് എന്ന മെഡിറ്റേഷന്‍ പോഡ്കാസ്റ്റ്.
ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 2012ലാണ് എംബിഎ കരസ്ഥമാക്കിയത്.കൊമേഴ്സില്‍ ബിരുദം ദില്ലി സര്‍വകലാശാലയില്‍ നിന്ന് നേടിയിട്ടുണ്ട്. പിന്നീടാണ് ലണ്ടൻ സ്കൂള്‍ ഓഫ് എക്കോണമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാര്‍ഗെയിനിങ് ആന്റ് നെഗോഷ്യേഷന്‍സില്‍ ഡിപ്ലോമ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക