കൊളസ്ട്രോളും പ്രമേഹവുമൊക്കെ ഇന്ന് പലരും വളരെ പേടിയോടെ നോക്കികാണുന്ന രോഗങ്ങളാണ്. രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അധികമായാൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ലോ- ഡെൻസിറ്റി ലിപ്രോപ്രോട്ടീൻ(LDL), ഇതിനെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് വിളിക്കുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാൻ ജീവിതശെെലിയിലും ഭക്ഷ്ണക്രമത്തിലും മാറ്റം കൊണ്ടുവരികയാണ് നമ്മൾ എപ്പോളും പറയുന്ന കാര്യം.
എന്നാൽ ചിലപ്പോഴൊക്കെ ചില ജനിതക തകരാര്‍ കൊണ്ടും ചിലരില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ജനിതക തകരാര്‍ കാരണം കൊളസ്ട്രോള്‍ വന്നവര്‍ക്ക് ഭക്ഷണശൈലി മാറ്റിയാലോ വ്യായാമം ചെയ്താലോ ഒന്നും കൊളസ്ട്രോള്‍ കുറഞ്ഞേക്കില്ലെന്ന് ഗുരുഗ്രാം മാരെങ്കോ ഏഷ്യ ഹോസ്പിറ്റല്‍സിലെ കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. സഞ്ജീവ് ചൗധരി വ്യക്തമാക്കുന്നു. മരുന്ന് കഴിക്കുന്നതുവരെ ഇത്തരക്കാരില്‍ കൊളസ്ട്രോള്‍ തോത് കുറയില്ലെന്നും ഇദ്ദേഹം സൂചിപ്പിച്ചു.
ക്രോമസോം 19ല്‍ വരുന്ന ചില ജനിതക തകരാറുകളാണ് ചില ആളുകളിൽ കുടുംബപരമായി തന്നെ ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകുന്നത്. ഈ തകരാര്‍ മാതാപിതാക്കളില്‍ രണ്ടു പേരുടെയും ജീനുകളിലോ ഒരാളുടെ മാത്രം ജീനിലോ ആകാം. മാതാപിതാക്കളില്‍ രണ്ടു പേരുടെയും ജീനുകളില്‍ തകരാറുണ്ടെങ്കില്‍ കുട്ടികളുടെ ചെറുപ്പകാലത്തുതന്നെ കൈമുട്ടിലും കണ്ണുപോളകള്‍ക്ക് ചുറ്റും കണ്ണിലെ ഐറിസിന് ചുറ്റും കൊളസ്ട്രോള്‍ അടിയാന് തുടങ്ങാം. ഇത് ഇവരില്‍ ഹൃദ്രോഗസാധ്യതയും കൂട്ടുന്നു. ജനിതകപരമായി ഉണ്ടാകുന്ന കൊളസ്ട്രോള്‍ തോത് പലപ്പോഴും ജീവിതശൈലിയുടെ ഭാഗമായി വരുന്ന കൊളസ്ട്രോള്‍ തോതിനെ അപേക്ഷിച്ച് ഒരുപാട് ഉയര്‍ന്നതായിരിക്കാമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക