കക്കിരി കഴിക്കുന്നത് ശരീരത്തിലെ നിർജലീകരണം തടയാൻ വളരെ നല്ലതാണ് എന്നതിനാൽ വേനൽക്കാലത്ത് ധാരാളമായി കക്കിരി കഴിക്കുന്നവർ കുറവല്ല. എന്നാൽ ശരീരത്തിന് നല്ലതെന്ന് നാം വിശ്വസിച്ച് കഴിക്കുന്ന കക്കിരി അധികമായാൽ പാർശ്വഫലങ്ങൾ ഉണ്ടാകും. കേട്ടിട്ടില്ലേ അധികമായാൽ അമൃതും വിഷം എന്ന് അതുപോലെ തന്നെ.
ധാരാളം വിറ്റാമിനുകളും മിനറലുകളും കക്കിരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല കാര്യമാണ്. എന്നാൽ ചിലർക്ക് ഇത് കഴിക്കുമ്പോൾ ചൊറിച്ചിൽ, വയറുവേദന മുതലായ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതായി സമീപകാലത്ത് പുറത്തുവന്ന ഗവേഷണങ്ങൾ വ്യക്തമാക്കുന്നു . ജലാംശത്തോടൊപ്പം ധാരാളം നാരുകളും അടങ്ങിയിരിക്കുന്ന കക്കിരിക്ക ചിലർക്ക് വയറ്റിൽ അസ്വസ്ഥതകൾ അനുഭവപ്പെടാൻ കാരണമാക്കും.
കക്കിരിക്കയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ പലപ്പോഴും അസിഡിറ്റി, വയറിളക്കം, വയറു വീർക്കൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും. അത്യപൂർവ്വമായി ചില ആളുകളിൽ കക്കിരിക്ക കഴിക്കുന്നത് അലർജി പോലുള്ളവയ്ക്കും കാരണമാകുന്നു. ചിലരിൽ ഇത് ശ്വസനത്തിന് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയ്ക്ക് കാരണമാകും. കക്കിരിയ്ക്ക് ഡൈയൂററ്റിക് എഫക്ട് ഉള്ളതിനാൽ ഇത് മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഷാംശം പുറം തള്ളുന്നതിനും വൃക്കകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക