വിഷു റിലീസ് ആയെത്തി തിയേറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ആഗോളതലതലത്തില്‍ ഫഹദിന്റെ ആവേശം 100 കോടി ക്ലബില്‍ ഇതിനോടകം എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായും വമ്പിച്ച കളക്ഷനാണ് ആവേശം നേടുന്നത് എന്നാണ് വിവരം.
കേരളത്തില്‍ നിന്ന് മാത്രം 59.75 കോടി രൂപയില്‍ അധികം കളക്റ്റ് ചെയ്തു എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ ഫഹദിന്റെ ആവേശം 60 കോടി ക്ലബില്‍ ഇടം നേടിയത് വലിയ നേട്ടമാണ്. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് ഫഹദ് ഫാസിൽ ആവേശത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഉടനീളം ഫഹദ് നിറഞ്ഞാടുകയാണ്.
തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത രോമാഞ്ചത്തിന്റെ സംവിധായകന് ജിത്തു മാധവന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു എന്നതിനാൽ തന്നെ പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ആവേശം.
ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ആവേശം. ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ടാഴ്ച കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബിലും ഇടംനേടിയിരുന്നു.
ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാര്‍ഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്ലോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക