നത്തിങ് ഫോണ്‍ 2aയുടെ പുതിയ എക്സ്ക്ലൂസീവ് ബ്ലൂ എഡിഷന് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് 5ന് ആണ് നത്തിങ് തങ്ങളുടെ നിലവിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ആയ നത്തിങ് ഫോണ്‍ 2ന്റെ വില കുറഞ്ഞ വേരിയന്റായി നത്തിങ് ഫോണ്‍ 2a ലോഞ്ച് ചെയ്തത്. എന്നാല്‍ ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ മോഡല്‍ എത്തിയത്.
ഈ പുതിയ വേരിയന്റ് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഇനി വാങ്ങാന്‍ സാധിക്കും. ആദ്യം ലോഞ്ച് ചെയ്ത വേരിയന്റുകളെ അപേക്ഷിച്ച് നിറത്തില്‍ മാത്രമാണ് മാറ്റം. ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയുടെ കാര്യത്തില്‍ മുന്‍പ് ലോഞ്ച് ചെയ്ത നത്തിങ് ഫോണ്‍ 2എ വേരിയന്റുകളും ബ്ലൂ എഡിഷന് വേരിയന്റും തമ്മില്‍ വ്യത്യാസം ഒന്നുമില്ല.
നത്തിങ് ഫോണ്‍ 2a ബ്ലൂ കളര്‍ വേരിയന്റിന്റെ 128ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 25,999 രൂപയാണ് വില. അതേപോലെ 12ജിബി+ 256ജിബി വേരിയന്റിന് 29,999 രൂപ നല്‍കണം.നത്തിങ് ഫോണ്‍ 2aയുടെ ബ്ലാക്ക്, വൈറ്റ് വേരിയന്റുകളെ അപേക്ഷിച്ച് പുതിയ ബ്ലൂ കളര്‍ വേരിയന്റിന് വില കുറച്ചു കൂടുതലാണ്.
ബ്ലാക്ക്, വൈറ്റ് എന്നിവയുടെ 128 ജിബി വേരിയന്റിന് 23,999 രൂപയും 256 ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില. പുതിയ എക്സ്ക്ലൂവ് വേരിയന്റിന്റെ വില്‍പ്പന മെയ് 2-ന് ഉച്ചയ്ക്ക് 12 മുതല്‍ ആരംഭിക്കും. വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് പുതിയ വേരിയന്റ് വെറും 19,999 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക