എങ്ങനെ തുരുമ്പ് വരും?
ഭൂരിഭാഗം കാറുകളുടേയും നിര്‍മാണ വസ്തു തുരുമ്പു പിടിക്കുന്ന ഇരുമ്പോ ഉരുക്കോ ആണ്. ഇവ വെള്ളവും അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേരുമ്പോഴാണ് അയേണ്‍ ഓക്സൈഡ് അഥവാ തുരുമ്പുണ്ടാവുന്നത്.ആദ്യത്തെ ലക്ഷണം കട്ടികൂടിയ തുരുമ്പിന്റെ സാന്നിധ്യമാണ്. തുരുമ്പ് കണ്ടു വരാറ് സാധാരണ കാറിന്റെ അടിഭാഗത്തും ചക്രങ്ങളോടു ചേര്‍ന്നുള്ള ഭാഗങ്ങളിലുമാണ്.പെയിന്റിന് താഴെ വീര്‍ത്തു കാണപ്പെടുന്ന ഭാഗങ്ങളും തുരുമ്പിന്റെ സാന്നിധ്യത്തിന്രെ സൂചനയാവാറുണ്ട് ഇതും ശ്രദ്ധിക്കണം.
എങ്ങനെ തുരുമ്പ് പടരും?
തുരുമ്പ് പടര്‍ന്നു പിടിക്കുക മൂന്നു ഘട്ടങ്ങളിലായാണ്. പ്രതിരോധ മാര്‍ഗങ്ങള്‍ തുരുമ്പിന്റെ സാന്നിധ്യം തിരിച്ചറിയുമ്പോള്‍ തന്നെ സ്വീകരിച്ചാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനാവും. താഴെയുള്ള ലോഹം കാണുന്നതു വരെ തുരുമ്പു പിടിച്ച ഭാഗത്തെ പെയിന്റ് ചുരണ്ടി കളഞ്ഞ് ഉരച്ച് വൃത്തിയാക്കണം.ഇത് പ്രത്യേകം ശ്രദ്ധയും അനുഭവസമ്പത്തും ആവശ്യമുള്ള ജോലിയാതിനാല്‍ പ്രൊഫഷണല്‍സിനെ സമീപിക്കുന്നതാണ് നല്ലത്.
തുരുമ്പിനെ തടയാന്‍
ഏറ്റവും അനുയോജ്യമായ മാര്‍ഗം ഏതു പ്രശ്നവും സംഭവിക്കുന്നതിനു മുമ്പ് തടയുന്നതാണ്. കാര്‍ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കി വെക്കുന്നത് തുരുമ്പിനെ അകറ്റി നിര്‍ത്തും.തുരുമ്പു പിടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള കാറിന്റെ അടിഭാഗം പോലുള്ള സ്ഥലങ്ങള്‍ നല്ല പോലെ ശ്രദ്ധിക്കണം. കാറിന്റെ അടിഭാഗത്തും മറ്റും റസ്റ്റ് പ്രൂഫിക് സ്പ്രേ ചെയ്യുന്നത് നല്ലതാണ്.തുരുമ്പിനെതിരെ വാഹനത്തിന് ഇത് അധിക സുരക്ഷ നല്‍കും. മഴക്കാലം പോലുള്ള ഈര്‍പ്പമേറിയ സമയങ്ങളില്‍ തുരുമ്പിനെ അകറ്റി നിര്‍ത്താന്‍ സവിശേഷ ശ്രദ്ധ വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക