കൊച്ചി: മലയാളത്തില്‍ നൂറുകോടി കളക്ഷന്‍ ഒരു പുതുമയല്ലാത്ത സംഭവമായി മാറിയിരിക്കുന്നു. നാല് മാസത്തിനുള്ളില്‍ നാല് നൂറുകോടി ഹിറ്റുകളാണ് മലയാളത്തിന് സ്വന്തം . ഇതിന് പുറമേ വന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും. അതില്‍ പ്രധാനപ്പെട്ട മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ.
മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മെയ് 23നാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ ചിത്രത്തിന്റെ റിലീസ് ദിനമായി നിശ്ചയിച്ചിരുന്നത് ജൂൺ 13 ആയിരുന്നു. എന്നാല്‍ ഇപ്പോൾ ഇത് ഇരുപത് ദിവസം മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
ഈ തീയതി തിരഞ്ഞെടുത്തതിന് ടര്‍ബോ അണിയറക്കാര്‍ക്ക് വ്യക്തമായ കാരണമുണ്ടെന്നാണ് സിനിമ ട്രാക്കര്‍മാര്‍ ഉൾപ്പടെ പറയുന്നത്. മെയ് ഒടുവിൽ ചിത്രത്തിന് ഫ്രീ റണ്‍ ലഭിക്കും. കാരണം വലിയ റിലീസുകള്‍ ഒന്നും ഈ അവസരത്തില്‍ ഇല്ല എന്നത് ടര്‍ബോയ്ക്ക് അനുകൂലമാകുന്നത്. പടം അടിപൊളി ആണെങ്കിൽ പ്രേക്ഷകര്‍ കൂട്ടത്തോടെ തീയറ്ററില്‍ എത്തുന്ന സവിശേഷമായ ഒരു അവസ്ഥയിലാണ് ഇപ്പോള്‍ മലയാള സിനിമ ലോകം എന്നതാണ് സമീപകാലത്ത് ഉണ്ടാകുന്ന അനുഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക