ബിരുദധാരികൾക്ക് ജോലി നേടുന്നതിനായി അവസരം ഒരുക്കുകയാണ് യു പി എസ് സി. യു പി എസ് സി വഴി കേന്ദ്ര സായുധസേനയിലെ അസിസ്റ്റന്റ് കമാൻഡന്റ്സ് നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കാണ് യുപിഎസ്സി അവസരം ഒരുക്കുന്നത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേക്ക് 186 ഒഴിവുകളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിലേക്ക് 120 ഒഴിവുകളും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് 100 ഒഴിവുകളും ഇന്തോ ടിബറ്റൻ ബോർഡർ പോലീസിലേക്ക് 58 ഒഴിവുകളും സശസ്ത്ര സീമാബൽ പോസ്റ്റിലേക്ക് 42 ഒഴിവുകളും അടക്കം 506 ഒഴിവുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മെഡിക്കൽ പരിശോധനയുടെയും ശാരീരികക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 2024 ഓഗസ്റ്റ് ഒന്നിന് 25 വയസ്സ് തികയാത്ത ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇവർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനം ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ ഓൺലൈനായി മെയ് 14 വരെ സ്വീകരിക്കും. 200 രൂപ അപേക്ഷ ഈടാക്കുന്ന പരീക്ഷയ്ക്ക് സ്ത്രീകൾ, എസ് സി /എസ് ടി വിഭാഗങ്ങളിൽ ഉൾപെടുന്നവർക്കും ഫീസ് നൽകേണ്ടതില്ല. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷ കേന്ദ്രങ്ങൾ ഉള്ള എഴുത്തു പരീക്ഷ ഓഗസ്റ്റ് നാലിനാണ് നടക്കുക. ഓരോ തെറ്റുത്തരത്തിനും നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക