തൃശ്ശൂർ കോർപ്പറേഷന്റെ ആദ്യ മേയറും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഏറെ കാലമായി ചികിത്സയിലും വിശ്രമത്തിലും കഴിയുകയായിരുന്ന അദ്ദേഹം നഗരത്തിന് സമീപമുള്ള അരണാട്ടുകരയിലെ വീട്ടിൽ വച്ചാണ് മരണപ്പെട്ടത്.
പൊതു ദർശനം ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷനിലും ഡി സി സി ഓഫീസിലും നാളെ പൊതു ദർശനം ഉണ്ടായിരിക്കും. സംസ്കാരം നടക്കുക അരണാട്ടുകരയിലുള്ള സെന്റ് തോമസ് പള്ളിയിലാണ് .
ജില്ലയിലെ ആദ്യകാല യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം കെ കരുണാകരന്റെ നേതൃത്വത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിക്കുകയും എൻ ജി ജയചന്ദ്രൻ നേതൃത്വം നൽകിയിരുന്ന ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ദീർഘ കാലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ജോസ് കാട്ടൂക്കാരൻ തൃശ്ശൂർ നഗരസഭ കോർപ്പറേഷൻ ആയി ഉയർത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്ന് വിജയിച്ച് മേയര്‍ ആവുകയും 2000 മുതൽ 2004 വരെ മേയർ പദവിയിൽ തുടരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക