സൗബിൻ ഷാഹിറും നമിതാ പ്രമോദും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിരിപ്പൂരവുമായി ജൂൺ 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ധ്യാൻ ശ്രിനിവാസനാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ഒരു മുഴുനീള ഫാമിലി എന്റർടൈനർ ചിത്രമായാണ് മച്ചാന്റെ മാലാഖയെത്തുക. ബോബൻ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കെഎസ്ആർടിസി കണ്ടക്ടറായി സൗബിനും ഭാര്യയായി നമിതയും ചിത്രത്തിലെത്തുന്നു. ഇവരെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, ലാൽ ജോസ്, ആര്യ, ശ്രുതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ സ്നേഹവും ആഴവും പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ എന്നാണ് പുറത്തുവരുന്ന വിവരം.
കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും നർമ്മ മുഹൂർത്തങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. ഷോപ്പ് ജീവനക്കാരിയായാണ് നമിത ചിത്രത്തിലെത്തുന്നത്. ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവബഹുലമായ വിശേഷങ്ങളാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നത്.
ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംഗീതം – ഔസേപ്പച്ചന്, ഛായാഗ്രഹണം – വിവേക് മേനോന്, എഡിറ്റര്‍- രതീഷ് രാജ്, ലിറിക്സ്- സിന്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അമീര്‍ കൊച്ചിന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, കലാസംവിധാനം- സഹസ് ബാല.
മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിജോ ജോസ്, സൗണ്ട് ഡിസൈന്‍- എം.ആര് രാജകൃഷ്ണണന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- ഗിരിശങ്കര്‍, പി.ആര്.ഒ- പി.ശിവപ്രസാദ്, മാര്‍ക്കറ്റിംങ്- ബി.സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈന്‍സ്- മാജിക് മൊമന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക