വൈകുന്നേരത്തെ ചായക്കൊപ്പം കറുമുറ കടിക്കാൻ എന്തെങ്കിലുമൊന്ന് വേണമെന്ന് നിർബന്ധമുള്ളവരാണോ നിങ്ങൾ. എങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പക്കാവട ഒന്ന് തയ്യാറാക്കി നോക്കൂ. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന പക്കാവട ചോറ് ഉപയോഗിച്ചാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്.
ഇതിനായി ആദ്യം തന്നെ കുറച്ച് ചോറ് നല്ലതു പോലെ ഉടച്ചെടുക്കണം. ശേഷം ഇതിലേക്ക് അല്പം കടലമാവ് ചേർത്തു കൊടുക്കാം. കുറച്ച് തൈര്, ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക്, കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത്, അല്പം കായപ്പൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞത്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈവച്ച് നല്ലതുപോലെ കുഴച്ചെടുക്കണം.
ശേഷം ഒരു പാൻ ചൂടാക്കിയതിനു ശേഷം അതിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കാം. ഓയിൽ നല്ലതുപോലെ ചൂടായി വരുമ്പോൾ കുഴച്ചു വെച്ച മാവിൽ നിന്ന് കുറേശ്ശെയായി എടുത്ത് ഉരുളകളാക്കി എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. ഇരു പുറവും മറിച്ചും തിരിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കാം. രുചികരമായ പക്കാവട റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക