ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്.മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും റെഡ് മീറ്റിന്റെ ഉപയോഗവും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ അറിയാം.
1. പേരയ്ക്ക
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം അടങ്ങിയ ഇവ സഹായിക്കും.
2. മാതളം
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഫൈബറും വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
3. നെല്ലിക്ക
ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയ നെല്ലിക്കയും നല്ലതാണ്.
4. പപ്പായ
ധാരാളം ഫൈബര്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തിന് സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈമും ഉണ്ട്. ഇവയും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപകാരപ്പെടു.
5. ആപ്പിള്‍
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പെക്ടിന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ആപ്പിള്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓരോ ആപ്പിള്‍ വീതം കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക