ഹനുമാനെന്ന സര്‍പ്രൈസ് ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറൈ. മിറൈയില് അഭിനയിക്കാൻ മലയാളത്തില്‍ നിന്നൊരു യുവ താരവും എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ദുല്‍ഖര്‍ അതിഥി വേഷത്തിലെത്തുമെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ റിപ്പോർട്ട് ചെയ്യുന്നത്.
കാര്‍ത്തിക് ഗട്ടംനേനിയാണ് സംവിധാനം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മണിബാബു കരണമാണ്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് കുച്ചിഭോട്ല, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്ടാഗ് മീഡിയ, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, പിആർഒ ശബരി.
വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജ നായകനായി വന്ന ഹനുമാൻ. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് കുറഞ്ഞ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം കളക്ഷൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ.
തെലുങ്കിലെ യുവ നായകൻമാരില് ശ്രദ്ധേ പിടിച്ചുപറ്റിയ താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി ഹനുമാന് മുൻപ് പുറത്തുവന്ന ചിത്രം ‘അത്ഭുത’മാണ്. ‘സൂര്യ’ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക