വിനോദ് ലീല ചിത്രം ‘മന്ദാകിനി’ തിയറ്റർ റിലീസിനൊരുങ്ങുന്നു.അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ ദമ്പതികളായെത്തുന്ന ചിത്രം 2024 മെയ് 24 മുതൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ അൽത്താഫ് അവതരിപ്പിക്കുന്നത് ആരോമൽ എന്ന കഥാപാത്രത്തെയാണ്.അനാർക്കലി എത്തുന്നത് ആരോമലിന്റെ ഭാര്യയായ അമ്പിളിയായിട്ടാണ്. ഇവരുടെ വിവാഹവും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. സഞ്ജു ഉണ്ണിത്താനാണ് ചിത്രത്തിന്റെ നിർമാതാവ്. ട്രെയിലർ റീലീസ് ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ “വട്ടേപ്പം” എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ബിബിൻ അശോകൻ സംഗീത സംവിധാനം ചെയ്ത് ഡബ്സീ ആലപിച്ച പാട്ടിനു വരികളെഴുതിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞു.
ജനപ്രിയ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ കോമഡി എന്റർടെയ്നർ ചിത്രത്തിന് സംഗീതം പകരുന്നത് ബിബിൻ അശോകാണ്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക