മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. കുട്ടികളും പ്രായമായവരും യുവ തലമുറയും അടക്കം നിരവധി പേരാണ് താരത്തിന് ആരാധകരായുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരം പച്ച നിറത്തിലുള്ള ഔട്ട് ഫിറ്റിൽ പങ്കുവെച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഫ്രില്ലുകൾ ഉള്ള പലാസോ പാൻസിനൊപ്പം സിൽക്ക് ഫാബ്രിക്കുള്ള ഷർട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. ആക്സസറീസ് ആയി ഗോൾഡൻ നിറത്തിലുള്ള കമ്മലും വളകളും തരം ചൂസ് ചെയ്തിരിക്കുന്നു.
മിനിമൽ മേക്കപ്പ് ആണ് താരം ചൂസ് ചെയ്തിരിക്കുന്നത് എങ്കിലും അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച മഞ്ജുവിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്ത് വരുന്നത്.
അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയശേഷം മലയാളത്തിനൊപ്പം തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. നിരവധി ചിത്രങ്ങളാണ് താരം വേഷമിട്ട് പുറത്തിറങ്ങിയത്. താരത്തിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രങ്ങളും അനവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക