മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരങ്ങളിൽ ഒരാളാണ് ആര്യ അനിൽ. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയൽ നടിയും കൂടിയാണ് ആര്യ. ടിക്ക് ടോക്ക് കാലം മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ ആര്യ വളരെ സജീവമാണ്. ഇപ്പോൾ ആര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങൾക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നൽകി ആര്യയും കുടുംബവും ലക്ഷങ്ങൾ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
ആര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെ:
ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയിൽ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഈ നാല് വർഷത്തിനിടയിൽ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്. ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോൾ നടത്തിയിരിക്കുന്നത്.
സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോൾ എനിക്കെതിരെ ഫെയ്ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്പത്തിക ഇടപാടിൽ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരിൽ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാൾ ഇപ്പോൾ ശ്രമിക്കുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തിൽ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാൽ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.
മുഖം പോലും കാണിക്കാതെ ഇപ്പോൾ അയാൾ പറയുന്ന കാര്യങ്ങളിൽ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകൾ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക