കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷി രീതിയാണ് മരച്ചീനി അഥവാ കപ്പയുടേത്. നല്ല ഇളക്കമുള്ള പൊടി മണലാണ് മരച്ചീനി കൃഷിക്ക് ഏറ്റവും അനുയോജ്യമായത്. മൂപ്പെത്തിയ കമ്പുകൾ മരച്ചീനികൃഷി ആരംഭിക്കുവാൻ തെരഞ്ഞെടുക്കാം.
കമ്പുകൾക്ക് മുള വന്നതിനുശേഷം ഒരു ചുവടിന് ആകെ രണ്ട് കിലോഗ്രാം ചാണകം, 200 ഗ്രാം ചാരം, 50 ഗ്രാം എല്ലുപൊടി എന്ന കണക്കിന് ജൈവവളപ്രയോഗം നൽകാം. രാസവളം പ്രയോഗിക്കുമ്പോൾ ഹെക്ടറിന് നാടൻ ഇനങ്ങൾ ആണെങ്കിൽ 110 കിലോ ഗ്രാം യൂറിയ, 250 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 85 കിലോഗ്രാം പൊട്ടാഷ് എന്നിങ്ങനെ അളവിൽ ചേർക്കണം.
ഓരോ മാസം ഇടവിട്ട് മൂന്നിലൊന്ന് വളം വീതം നൽകി വളപ്രയോഗ രീതി ആവർത്തിക്കുക. കൃത്യമായ വളപ്രയോഗം നൽകിയാൽ മരച്ചീനി കൃഷിയിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കും. മരച്ചീനി കൃഷിയിൽ കൂടുതലായും കണ്ടു വരുന്ന വെള്ളീച്ച ശല്യത്തിന് വേപ്പ് അധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
നട്ട് ഒരു മാസത്തിനകം എതിർദിശയിൽ വളരുന്ന ഏറ്റവും ആരോഗ്യമുള്ള രണ്ട് ചിനപ്പുകൾ നിറുത്തിയ ശേഷം മറ്റുള്ളവ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് നീക്കം ചെയ്യണം. നട്ട് ഒന്ന് രണ്ട് മാസത്തിനകം കളകൾ നീക്കി മേൽവളം കൊടുക്കണം ചാരം ഇട്ടു കൊടുക്കുന്നത് വിളവ് കൂട്ടും. മേൽവളമായി സംപുഷ്ടീകരിച്ച ആട്ടിൻ വളം, ജീവാമൃതം, പഞ്ചഗവ്യം എന്നിവ ഉപയോഗിക്കാം. പഞ്ചഗവ്യം മുള വരുമ്പോഴും മുളച്ച് രണ്ടാം മാസവും ഉപയോഗിച്ചാൽ കൂടുതൽ വിളവ് കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക