എറണാകുളം: ആനപ്പുറത്ത് കയറാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ സൗജന്യമായി കയറാൻ അവസരം ലഭിച്ചാലോ. അങ്ങനെ ഒരു അവസരം നിങ്ങൾക്ക് കൂവപ്പടി പഞ്ചായത്തിലെ ആനപ്പാറയിൽ ലഭിക്കും. പക്ഷേ ഒരു കാര്യമുണ്ട് യഥാർത്ഥ ആനയുടെ പുറത്തായിരിക്കില്ല എന്ന് മാത്രം.
കൂവപ്പടി പഞ്ചായത്തിലെ ആനപ്പാറയിൽ വർഷങ്ങളോളമായി ആനയുടെ ആകൃതിയിലുള്ള ഒരു കൂറ്റൻ പാറയുണ്ട്. ആ പാറയെയാണ് ആർട്ടിസ്റ്റ് ജയൻ വേങ്ങൂരും ശിഷ്യൻ സനലും ചേർന്ന് കാണുമ്പോൾ യഥാർത്ഥത്തിലുള്ള ആനയെ പോലെ ആക്കി വരയിലൂടെ
മാറ്റിയെടുത്തത്.
ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടാണ് ജയനും ശിഷ്യനും ചേർന്ന് പാറയിൽ ആന ഇരിക്കുന്ന പോലെ വരച്ചു തീർത്തത്. ആനപ്പാറ ഇപ്പോൾ ശരിക്കും ആനയുള്ള പാറയായി മാറി. ചിത്രം കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക