പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവർ നായകനായി എത്തിയ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിൽ ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യദിനം കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 3.80 കോടി രൂപയിലധികം ഗുരുവായൂര്‍ അമ്പലനടയില്‍ സ്വന്തമാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ട്.
മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് ചിത്രത്തിൽ ഏറ്റവുമധികം കയ്യടി നേടുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ വിവരങ്ങൾ.
വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 55 ലക്ഷവും ഓവർസീസിൽ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷൻ എന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.
പൃഥ്വിരാജിന്റെ സൊനോമ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.
അനശ്വര രാജൻ, നിഖില വിമൽ, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ, ജഗദീഷ്, ബൈജു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക