ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഉറക്കക്കുറവ്, ക്ഷീണം, നിർജലീകരണം, അമിതമായ സ്ക്രീൻ ഉപയോഗം എന്നിവയെല്ലാം കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാറുണ്ട്. വിവിധ ചർമ്മ പ്രശ്നങ്ങൾക്കും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യുന്നതിനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില കുറുക്കുവഴികളെ പരിചയപ്പെടാം…
വെള്ളരിക്ക
ഒരു പ്രകൃതിദത്തമായ ചർമ്മ ടോണറാണ് വെള്ളരിക്ക. വെള്ളരിക്കയിൽ കറുപ്പകറ്റാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അരിഞ്ഞ് ചതച്ച വെള്ളരിക്ക ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടി ഫ്രിഡ്ജിൽ വയ്ക്കുക. ഇത് 30 മിനിറ്റിന് ശേഷം എടുത്ത് കണ്ണിന് മുകളിൽ വെയ്ക്കുക. 15 മിനുട്ടിന് ശേഷം ഇത് മാറ്റാം.
ടീ ബാഗ്
ഇതിൽ ഉയർന്ന ഫ്ലേവനോയിഡ് സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ബ്ലാക്ക് കണ്ണിലെ ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും വീക്കവും പിഗ്മെൻ്റേഷനും കുറയ്ക്കാനും ഉത്തമമാണ്. തണുത്ത ടീ ബാഗ് കണ്ണിന് മുകളിൽ 15 മിനുട്ട് നേരം വെച്ച് 15 മിനിട്ടിനു ശേഷം എടുത്തു മാറ്റാവുന്നതാണ്.
ഉരുളക്കിഴങ്ങ്
വിറ്റാമിൻ സി ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കറുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും ഉപകരിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഏറ്റവും നല്ലതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വയ്ക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാൻ വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക