ഏത് കാലാവസ്ഥയിലും കുടിക്കാവുന്ന ഒരു പാനീയമാണ് ഹോട്ട് ചോക്ലേറ്റ്. കാരണം വിറ്റാമിനുകളായ എ, ഡി എന്നിവയാല്‍ സമൃദ്ധമാണ് ഹോട്ട് ചോക്ലേറ്റ്. ചെറിയ പനിയോ ചുമയോ ഉള്ളപ്പോള്‍ ഹോട്ട് ചോക്ലേറ്റ് കുടിക്കുന്നത് നല്ല ആശ്വാസം നല്‍കും. ഒപ്പം ആര്‍ത്തവ സമയത്ത് സ്ത്രീകളെ വലക്കുന്ന പി.എം.എസിന് ആശ്വാസം പകരാനും ഹോട്ട് ചോക്ലേറ്റിന് കഴിവുണ്ട്. മുതിർന്നർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ് ഇത്. ഹോട്ട് ചോക്ലേറ്റ് വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ.
ചേരുവകള്‍
പാല്/ വെള്ളം/ ബ്രൂകോഫി- 300 മില്ലി
ഡാര്‍ക്ക് ചോക്ലേറ്റ്- 20 ഗ്രാം
പഞ്ചസാര- ഒരു ഗ്രാം
കൊക്കോ പൗഡര്‍- 15 ഗ്രാം
വനില എക്സ്ട്രാറ്റ്- രണ്ട് ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ പാല് തിളപ്പിക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. അതിലേയ്ക്ക് കൊക്കോപൗഡര്‍ ചേര്‍ത്ത് മീഡിയം ഫ്ളേമില്‍ വീണ്ടും തിളപ്പിക്കാം. ഇനി അടുപ്പില്‍ നിന്നിറക്കണം. ഡാര്‍ക്ക് ചോക്ലേറ്റ് കഷണങ്ങളാക്കിയതിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കാം. രണ്ട് മിനിറ്റിന് ശേഷം നന്നായി ഇളക്കി, അല്പം വനില എക്സ്ട്രാറ്റും ചേര്‍ത്ത് സേര്‍വിങ് ഗ്ലാസിലേയ്ക്ക് മാറ്റാം. ആവശ്യമെങ്കില്‍ മുകളില്‍ ക്രീം ഒഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക