ഒരു മലയാള ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ ഔട്ട്സൈഡ് കേരള സ്ക്രീന്‍ കൗണ്ടുമായി മമ്മൂട്ടിയുടെ ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ കോമഡി ചിത്രമായ ടർബോ ഇതര സംസ്ഥാനങ്ങളിലെ 364 സ്ക്രീനുകളിലാണ് വ്യാഴാഴ്ച പ്രദര്‍ശനം ആരംഭിക്കുക. മലയാള സിനിമയില്‍ എക്കാലത്തെയും റെക്കോര്‍ഡ് ആണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏകദേശം 2.96 കോടി രൂപയാണ് പ്രീ ബുക്കിങ്ങിലൂടെ മാത്രം ചിത്രം നേടിയത്. ‘ഭീഷ്മപർവ്വം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തന്നെ റെക്കോർഡ് ആണ് പ്രീ ബുക്കിംഗ് തിരുത്തിക്കുറിച്ചത്. തീയറ്ററുകളെ ഇളക്കിമറിക്കാൻ ‘ജോസ്’ എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. രാവിലെ എട്ടുമണിക്ക് ഫാൻസ് ഷോകൾ ആരംഭിക്കുന്ന ചിത്രം കേരളത്തിലെ 360 ഓളം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ജർമ്മനിയിലും യുകെയിലും റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രം മുന്നേറുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 35 മിനിറ്റ് ആണ്. വേഫറർ ഫിലിംസ് ഡിസ്ട്രിബ്യൂഷൻ നടത്തുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.
ജീപ്പ് ഡ്രൈവർ ആയ ‘ജോസ്’ എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. വിയറ്റ്നാം ഫൈറ്റേഴ്സ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക